തിരുവനന്തപുരം :- മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം മലപ്പട്ടത്തെ കുമാരി സൂര്യ സി.വി ഏറ്റുവാങ്ങി.ഒരു ലക്ഷം രൂപയുടെ റൊക്കം ക്യാഷ് പ്രൈസും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സംസ്ഥാന സർക്കാർ ഇദംപ്രഥമമായി ഏർപ്പെടുത്തിയതാണ്. സംസ്ഥാനത്തെ യൂനിവേഴ്സിറ്റികളിൽ നിന്നും ഉയർന്ന മാർക്കോടെ ബിരുദം നേടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1000 കുട്ടികൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പ് എന്ന നിലയിലാണ് ഈ പദ്ധതി.
കണ്ണൂർ യൂനിവേഴ്സിറ്റിക്കു കീഴിലുള്ള കോളേജുകളിൽ നിന്നും ആകെ 60 പേർക്കാണ് ഈ വർഷം മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം ലഭിച്ചത്. കുമാരി സൂര്യ സി.വി. കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിൽ ഒന്നാം വർഷ എം.ബി.എ.വിദ്യാർത്ഥിനിയാണ്.
ശ്രീകണ്ഠാപുരം SES കോളേജിൽ നിന്നും BBA ബിരുദം 87% മാർക്കോടെ വിജയിച്ചതാണ് ഈ നേട്ടത്തിന് നിദാനമായത്. മലപ്പട്ടം പൂക്കണ്ടം RGMAUP സ്കൂളിലും AKSGHSS -ലുമായിരുന്നു ഹയർ സെക്കൻ്ററി വരെയുള്ള വിദ്യാഭ്യാസം.മികച്ച NCC കേഡറ്റായ സൂര്യക്ക് റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹിയിൽ പങ്കെടുക്കാനുള്ള സെലക്ഷനും ലഭിച്ചിരുന്നു.
അടിച്ചേരിയിലെ രാജീവൻ മിനി ദമ്പതികളുടെ മകളാണ് കുമാരി സൂര്യ.