മലപ്പുറത്ത്‌ ഗാലറി തകർന്നുവീണ് നൂറിലേറെപ്പേർക്ക് പരിക്ക്

 

മലപ്പുറം:- പൂങ്ങോട് ഫുട്ബോൾ മൈതാനത്തെ ഗാലറി തകർന്നുവീണ് നൂറിലേറെപ്പേർക്ക് പരിക്ക്. ഉൾക്കൊള്ളാനാവുന്നതിലും കൂടുതൽപ്പേർ കയറിയതാണ് അപകടകാരണം. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. പി.എഫ്.സി. ജനകീയ ടൂർണമെന്റിന്റെ ഫൈനൽമത്സരം തുടങ്ങുന്നതിനു മുമ്പാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. അപകടത്തിൽപ്പെട്ടവരെ, സമ്മാനദാനത്തിനെത്തിയ എ.പി അനിൽകുമാർ എം.എൽ.എയുടേതടക്കമുള്ള വാഹനങ്ങളിലാണ് ആശുപത്രികളിലെത്തിച്ചത്. പരിക്കു പറ്റിയവരെ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലും വണ്ടൂർ, കാളികാവ്, നിലമ്പൂർ, പാണ്ടിക്കാട് മേഖലകളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കിഴക്കുഭാഗത്തെ ഗാലറി മൈതാനത്തേക്കാണ് തകർന്നു വീണത്. ഗാലറിക്കൊപ്പം, ഫ്ലഡ് ലിറ്റ് സ്ഥാപിച്ച തൂണുകളും മറിഞ്ഞുവീണു. വൈദ്യുതിബന്ധം പെട്ടെന്ന് വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സ്റ്റേഡിയത്തിന്റെ പുറത്ത് നിർത്തിയിരുന്ന സംഘാടകസമിതിയുടെ ആംബുലൻസും രണ്ട് പോലീസ് വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമെല്ലാം ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ചു.

Previous Post Next Post