കൊളച്ചേരി :- കഴിഞ്ഞ ദിവസം കൈവരിയില്ലാത്ത കനാലിൽ വീണ് മരണപ്പെട്ട പള്ളിപ്പറമ്പ് മുക്ക് കാവും ചാലിലെ സി ഒ ഭാസ്കരൻ്റെ കുടുംബം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.
സി പി എംമയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ, ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ എന്നിവരും മന്ത്രിയുടെ കൂടെ ഉണ്ടായിരിന്നു.
കാവുംചാൽ റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കുടുംബത്തിന് ദുരിതാശ്വാസം നൽകണമെന്നുമാവശ്യപ്പെട്ട് ഹരജി നൽകുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം സജിമ, വാർഡ് മെമ്പർ കെ ബാലസുബ്രഹ്മണ്യം, അഡ്വ. ഹരീഷ് കൊളച്ചേരി, സി സജിത്ത്, സുനീഷ് എം, ഒ.പുരുഷോത്തമൻ, ഉജിനേഷ് വി കെ, വിനോദ് ടി, വിനോദ് സി.ഒ എന്നിവർ ചേർന്നാണ് നാട്ടുകാർ ഒപ്പിട്ട ഭീമ ഹരജി മന്ത്രിക്ക് സമർപ്പിച്ചത്.