കയരളം:- കയരളം വെള്ളിക്കോട്ട് മഖാം ഉറൂസിന് തുടക്കമായി.പതാക ഉയർത്തൽ കർമ്മം ഒറപ്പടി ജുമുഅ മസ്ജിദ് ഖത്തീബ് ഫള് ൽ ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.ഇന്ന് 13 ന് രാത്രി ദിഖ്റ് ദുഅ മജ്ലിസ് നടക്കും.മജ്ലിസിന് ആലിക്കുഞ്ഞി അമാനി മയ്യിൽ, ഹുസൈൻ തങ്ങൾ മലപ്പുറം എന്നിവർ നേതൃത്വം നൽകും.പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് എം പി എ റഹീം അദ്ധ്യക്ഷത വഹിക്കും.
നാളെ രാത്രി 14 തിങ്കൾ ശാക്കിർ ദാരിമി വളക്കൈ പ്രഭാഷണം നടത്തും.