മയ്യിൽ :- കേരള സംഗീത നാടക അക്കാദമി മയ്യിൽ ജനസംസ്കൃതിയുടെ സഹകരണത്തോടെ മയ്യിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് 16 മുതൽ 20 വരെ നടക്കുന്ന അമേച്വർ നാടക മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷനായിരുന്നു.
സംഗീത നാടക അക്കാദമി ചെയർ പേഴ്സൺ കെ പി എ സി ലളിതയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ഒരു മിനുട്ട് മൗനമാചരിച്ചു.
കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ എ വി അജയകുമാർ, സംഗീത നാടക അക്കാദമി നിർവ്വാഹക സമിതി അംഗം വി ടി മുരളി , എൻ അനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ , വി വി മോഹനൻ എന്നിവർ സംസാരിച്ചു.
പൊന്ന്യം കലാധാരയുടെ ഉത്തരാർദ്ധത്തിൻ്റെ ദുസ്വപ്നങ്ങൾ എന്ന നാടകം ആദ്യ ദിനത്തിൽ അരങ്ങേറി