കമ്പിലിൽ എസ് വൈ എസ് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

 


കമ്പിൽ: യുക്രെയ്നിൽറഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചും യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എസ് വൈ എസ് കമ്പിൽ മണ്ഡലം കമ്മിറ്റി കമ്പിൽ ടൗണിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അശ്രഫ് ഫൈസി പഴശ്ശി അദ്ധ്യക്ഷനായിരുന്നു. 

മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ പാമ്പുരുത്തി, വർക്കിംഗ് സെക്രട്ടറി മുജീബുറഹ്മാൻ കമ്പിൽ, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, പി.പി. അബ്ദുള്ള പാമ്പുരുത്തി, സദഖത്തുള്ള മൗലവി കമ്പിൽ,  പി പി മൊയ്തീൻ, കെ വി ഹുസൈൻ ,നൂർ മുഹമ്മദ്,  ബഷീർ മൗലവി, ഹാഫിള് മാജിദ് ഷാഹുൽ ഹമീദ് കാരയാപ്പ് പങ്കെടുത്തു

Previous Post Next Post