തിരുവനന്തപുരം:- കേരള സർക്കാർ സമ്പൂർണ്ണ ബജറ്റ് 2022 ൽ അഴീക്കോട് മണ്ഡലത്തിൽ പ്രപ്പോസൽ നൽകിയ 20 ൽ 14 എണ്ണം ബജറ്റിൽ ഉൾപ്പെടുത്തി.
പുതിയതെരു ഗതാഗത കുരുക്ക് കുറക്കുന്നതിന് സഹായിക്കുന്ന കണ്ണൂർ നഗരവുമായി പെട്ടെന്ന് ബന്ധപ്പെടാവുന്ന പുതിയതെരു ടൗണിൽ നിന്ന് ചിറക്കൽ പഞ്ചായത്ത് റോഡ്-ചിറക്കൽ രാജാസ് സ്കൂൾ വഴി കണ്ണൂർ നഗരത്തിൽ എത്താൻ സാധിക്കുന്ന റോഡിന് 5 കോടി രൂപ വകയിരുത്തി.
ചിറക്കലിൽ ചെറുശ്ശേരിക്ക് സ്മാരകം ബജറ്റിൽ 2 കോടി രൂപ വകയിരുത്തി.
ചിറക്കലിൽ ചെറുശ്ശേരിയുടെ സ്മാരകം എന്നത് വളരെ കാലത്തെ ആവിശ്യമായിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെട്ടുത്തിയിരുന്നു. പ്രപ്പൊസലിൽ തന്നെ ആദ്യ പരിഗണനയായി നൽകി. ബജറ്റിൽ 2 കോടി രൂപ അനുവദിച്ചു.
കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള ആധുനിക ഗ്രൗണ്ട് നിർമ്മാണം 5 കോടി രൂപ വകയിരുത്തി.
മലബാറിലെ ഏക വനിതാ കോളേജായ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ രണ്ട് ഏക്കർ സ്ഥലത്ത് സിന്തറ്റിക്ക് ട്രാക്ക് ഉൾപ്പെടെയുള്ള ആധുനിക സ്റ്റേഡിയം നിർമാണമെന്നത് വളരെകാലത്തെ ആവശ്യമാണ്. മണ്ഡലത്തിലെ ഏക റെഗുലർ ഗവ.കോളേജാണ് പള്ളിക്കുന്ന് കെ.എം.എം. വനിതാ കോളേജ്.
അഴീക്കൽ, ബേപ്പൂർ, കൊല്ലം, പൊന്നാനി തുറമുഖ സ്ഥിര ചരക്ക് ഗതാഗതത്തിന് 41.5 കോടി രൂപ
കണ്ണൂരിന്റെ വ്യവസായ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷയായി അഴീക്കൽ തുറമുഖത്തെ ഉയർത്താൻ സ്ഥിര ചരക്ക് ഗതാഗതത്തിന് ബജറ്റിൽ 41.5 കോടി രൂപ വകയിരുത്തി.
അഴീക്കോട് ടൊയ്ലറ്റ് കോപ്ലക്സ് - 50 ലക്ഷം രൂപ
അഴീക്കോട് പഞ്ചായത്തിലെ പ്രധാന ജംഗ്ഷനിൽ ടൊയ്ലറ്റ് കോപ്ലക്സ് നിർമ്മാണതിന് ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തി.
ടോകൺ തുക രേഖപ്പെടുത്തി ബജറ്റിൽ ഉൾപ്പെടുത്തിയവ
കക്കാട് പുഴ നവീകരണം ബജറ്റിൽ ഉൾപ്പെടുത്തി.
കണ്ണൂർ നഗരത്തിലെ പ്രധാന ആവിശ്യമാണ് കക്കാട് പുഴ മാലിന്യമുക്തമാക്കൽ. കക്കാട് പുഴ മാലിന്യമുക്തമാക്കി സൗന്ദര്യവൽകരണവും സംരക്ഷണവും.
അഴീക്കലിൽ ആധുനിക ബസ് സ്റ്റാന്റ്.
മുൻ എം.എൽ.എ ടി. കെ ബാലൻ സ്മാരക ബസ് സ്റ്റാന്റ് കോംപ്ലക്സ്.
വളപട്ടണം സ്കൂൾ ഗ്രൗണ്ട്
അഴീക്കോട് ചാൽ ബീച്ച് ടൂറിസം പ്രൊജക്ട്.
പാപ്പിനിശ്ശേരി ഭാഗത്തെ വളപട്ടണം പുഴ ഭിത്തി നിർമ്മാണം.
അഴീക്കോട് പുതിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം (ഐ.ടി.ഐ).
പൂതപ്പാറ മൈലാടത്തടം കീരിയാട് കാട്ടാമ്പള്ളി റോഡ്.
അഴീക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരണം.
ചാലാട് ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണം.
നാറാത്ത് ഗ്രാമ പഞ്ചായത്ത് ചെറുവാക്കര ഗവ.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണം.
അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി പൂർത്തീകരണം.
നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പി - കാട്ടാമ്പി തോടിൽ പാറക്കൽ SWECB നിർമ്മാണം.
ഡിറ്റൈൽഡ് പ്രൊജക്റ്റ് തയ്യാറാക്കി ആവിശ്യമായ തുക പിന്നീട് നൽകും.
ബജറ്റ് പ്രപ്പൊസലായ നൽകിയ 20 പദ്ധതികളിൽ 4 പദ്ധതികൾക്ക് തുക വകയിരുത്തുകയും 10 പദ്ധതികൾക്ക് ടോകൺ തുക രേഖപ്പെടുത്തി ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്ത ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അഴീക്കോട് എം എൽ എ കെ വി സുമേഷ് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.