കണ്ണൂർ:-പഠന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കായി കണ്ണൂർ പള്ളിപ്പറമ്പ് മർകസുൽ ഇർശാദിയ്യയുടെ കീഴിൽ ആരംഭിച്ച ബ്ലൂ മോർഫോ "സെന്റർ ഫോർ ലേർണിംഗ് ടിഫിക്കൽറ്റിസ് ആൻഡ് സ്കിൽ ടെവേലോപ്മെന്റ്റ്സ് " ലോഗോ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർനിർവഹിച്ചു.
സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അഷ്‌റഫ് സഖാഫി പള്ളിപ്പറമ്പ് എന്നവർ ചേർന്നായിരുന്നു പ്രകാശന കർമ്മം നടന്നത്. കുട്ടികളനുഭവിക്കുന്ന പഠന വൈകല്യങ്ങളും തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ പരിഹാര മാർഗ്ഗങ്ങൾ സംബന്ധിച്ച് അദ്ധ്യാപകരിലും രക്ഷിതാക്കൾക്കുമിടയിൽ ബോധവൽക്കരണം നടത്തുമെന്ന് ബ്ലൂ മോർഫോ ഡയറക്ടർ ആഷിക്മുഈനി അറിയിച്ചു, അതിനായി ആദ്യഘട്ടം നൂറ് വിദ്യാഭ്യാസ സ്ഥാപങ്ങളിൽ സൗജന്യ ഇയർലി ഇന്റെർവെൻഷൻ പ്രോഗ്രാം സങ്കടിപ്പിക്കാനും തീരുമാനമായി, സൗജന്യ ഇയർലി ഇന്റെർവെൻഷൻ പ്രോഗ്രാം ബുക്ക് ചെയ്യുന്നതിനായി സ്കൂൾ മദ്രസ ഭാരവാഹികൾക്ക് ബന്ധപ്പെടാം
Mob:9074216498