പാമ്പുരുത്തിയിൽ പാലത്തിൽ ഇരുന്നതിനെ ചൊല്ലി കൂട്ടത്തല്ല്, 26 പേർക്കെതിരെ കേസ്


മയ്യിൽ :-
റോഡരികിലെ പാലത്തിൽ  ഇരിക്കുന്നതുമായി ബന്ധപ്പെട്ട് പാമ്പുരുത്തിയിൽ കൂട്ടത്തല്ല്. സംഭവത്തിൽ 6 പേർക്ക് പരിക്കേറ്റു. 26 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

 പാമ്പുരുത്തിയിലെ ഫിജാഹ്, അജ്മൽ, മുനവ്വിർ,നിസാം, ഷാമിൽ, തൻവീർ എന്നിവരെ പരിക്കുകളോടെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഫിജാഹിന്റെ പരാതിയിൽ മൻസൂർ, അനീസ്, മർഷാദ്, അർഷാദ്, ഹാഷിർ, സുഹദ്,മറ്റ് 20 പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 ഫിജാഹും കൂട്ടുകാരും പാലത്തിന് സമീപം ഇരിക്കുമ്പോൾ മൻസൂറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം പാലത്തിൽ ഇരിക്കരുത് എന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

Previous Post Next Post