മലപ്പട്ടം :- മലപ്പട്ടം ശ്രീ ഭഗവതി ക്ഷേത്ര രോഹിണി മഹോത്സവം ഏപ്രിൽ 5,6 ( ചൊവ്വ, ബുധൻ ) തീയ്യതികളിൽ നടത്തപ്പെടുന്നു.
ഏപ്രിൽ 5 ന് രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാവും.
വൈകിട്ട് 6.30ന് 1001 ദീപം തെളിയിച്ച് ദീപാരാധനയും തുടർന്ന് 7 മണിക്ക് ശ്രീ.കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണവും തുടർന്ന് നിറമാലയും നടക്കും.
ഏപ്രിൽ 6 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഇരട്ടത്തായമ്പകയും തുടർന്ന് സാംസ്കാരിക സദസ്സും രാത്രി 8.30ന് തിരു നൃത്തവും അരങ്ങേറും. രാത്രി 11 മണിക്ക് കലാവിരുന്ന് നടത്തപ്പെടും.