കുറ്റ്യാട്ടൂർ:-CPI(M) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തല മൊട്ടയിൽ നിന്ന് കട്ടോളിയിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു.
കട്ടോളിയിൽ നടന്ന സമാപന പരിപാടി CPI(M) മയ്യിൽAC അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു.കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിൽ സംഘാടക സമിതി ഓഫീസിന് ഒന്നാം സ്ഥാനം ലഭിച്ച വേശാല ബ്രാഞ്ചിനും രണ്ടാം സ്ഥാനം ലഭിച്ച വെങ്ങാറമ്പ് ബ്രാഞ്ചിനും സമ്മാനങ്ങൾ Acഅംഗം എം.വി സുശീല വിതരണം ചെയതു.