കണ്ണൂർ: -രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ വിലയിലും ലിറ്ററിന് 42 പൈസയും വര്‍ധിച്ചു. കണ്ണൂരില്‍ പെട്രോളിന് 113.80 രൂപയും,ഡീസലിന് 100.69 രൂപയുമാണ് വില.
കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായി വില വര്‍ധിച്ചു.