കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ദേശസൂചിക പദവി (Geographical Indication Tag) ലഭിച്ചതിനുള്ള സാക്ഷ്യപത്രം കൈമാറൽ ചടങ്ങ് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ കേരള തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കുറ്റ്യാട്ടൂർ മാങ്ങയിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിപണിയിൽ ഇറക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ നിർവ്വഹിച്ചു.
കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു. കേരളാ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി .
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി അബ്ദുൾ മജീദ്, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രതി കെ, ഡോ.പി ജയരാജ് ,എൻ അനിൽ കുമാർ, വി.പത്മനാഭൻ, പി പുരുഷോത്തമൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ, ഇ പി ആർ വേശാല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രകാശൻ കെ സ്വാഗതവും കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വി ഒ പ്രഭാകരൻ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് കുറ്റ്യാട്ടൂർ മാങ്ങയുടെ വികസന സാധ്യതകളെയും വിപണന സാധ്യതകളെയും സംബന്ധിച്ച് ചർച്ചയും നടത്തപ്പെട്ടു.