കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ മാണുക്കര ഹൗസിൽ പുരുഷോത്തമൻ (74) നിര്യാതനായി. സിപിഎം ആദ്യകാല പ്രവർത്തകനും ക്ഷേത്രങ്ങളിലെ തിരുവായുധ നിർമ്മാണ വിദഗ്ധനും നാടക- സിനിമ പ്രവർത്തകനും സംവിധായകനുമായിരുന്നു. അമേച്വർ നാടകങ്ങളെ ജനകീയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. ശ്രീശൈലം നാട്യ കലാലയം, റെഡ് സ്റ്റാർ തളിയിൽ തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ കണ്ണൻ ഗുരുക്കളുടെയും ദേവിയുടെയും മകൻ ആണ്. ഭാര്യ വിമല,
മക്കൾ: രജനി,രഞ്ജിത്ത്, രമിത, പരേതനായ രമീപ്. മരുമക്കൾ: വേണു,ലിസിന,ദിനേശൻ
സഹോദരങ്ങൾ: പത്മനാഭൻ, ശ്രീധരൻ, പുഷ്പജ,ബാബുരാജ്,കുഞ്ഞിക്കണ്ണൻ, പരേതരായ കമലാക്ഷി, കൃഷ്ണൻ