മയ്യിൽ:- സമഗ്രശിക്ഷ തളിപ്പറമ്പ് സൗത്ത് ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യുക്കേറ്ററും മലപ്പുറം സ്വദേശിയുമായ കെ.പി.നഫീസ തളിപ്പറമ്പ് സൗത്ത് ബി.ആർ.സി.യുടെ ഓട്ടിസം സെന്ററിനുമുന്നിൽ തേൻമാവ് നട്ട് സർവീസിൽനിന്ന് വിരമിച്ചു. യാത്രയയപ്പ് സമ്മേളനം സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ.സി.വിനോദ് ഉപഹാരസമർപ്പണം നടത്തി ഉദ്ഘാടനംചെയ്തു. ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ടി.പി.അശോകൻ ഓർമമരം കൈമാറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.വി.അബ്ദുൾ ഖാദർ പൊന്നാടയണിയിച്ചു. എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർമാരായ രാജേഷ് കടന്നപ്പള്ളി, ഡോ. കെ.രമേശൻ കടൂർ എന്നിവരും എം.കെ.ഹരിദാസൻ, വി.എൻ.വിപിൻ, കെ.വിദ്യ, കോ ഓർഡിനേറ്റർമാരായ സി.കെ.രേഷ്മ, ബിജിന ഷാഗിൽ, എം.പി.ശാരിക, സി.ബിന്ദു, കെ.സുജിന തുടങ്ങിയവരും സംസാരിച്ചു