കണ്ണൂർ :- കണ്ണൂരിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചു. കണ്ണൂർ താവക്കരയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. കണ്ണൂർ - വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് വിദ്യാർത്ഥികളെ ഇടിച്ചത്.
അപകടത്തിൽ പാനൂർ സ്വദേശിനി ആവണി, ചെറുപറമ്പ് സ്വദേശിനി സ്നേഹ ഗുരുതരമായ എന്നിവർക്ക് പരുക്കേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുവരും സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ BSC വിദ്യാർത്ഥികളാണ്. സംഭവത്തെതുടർന്ന് ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
