മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ബെസ്റ്റ് പെർഫോമൻസ് അവാർഡ് നാറാത്ത് ഗ്രാമ പഞ്ചായത്തിന്

 


നാറാത്ത് :- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നാറാത്ത് ഗ്രാമ പഞ്ചായത്തിന്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021-2022 സാമ്പത്തീക വർഷത്തിൽ 59660 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുകൊണ്ടും,447 തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകികൊണ്ടും, സുഭിക്ഷ-ശുചിത്വ കേരള പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടും, മെറ്റീരിയൽ ഇനത്തിൽ 60:40 അനുപാതം നിലനിർത്തികൊണ്ടുമാണ് കല്യാശ്ശേരി ബ്ലോക്കിലെ മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരത്തിന് നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അർഹമായത്.ഈ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ  നന്ദി അറിയിച്ചു.

Previous Post Next Post