ഇന്ന് ഓശാന ഞായർ


കണ്ണൂർ: -  
യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മയില്‍ ഇന്ന് ഓശാന ഞായര്‍. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന എന്നാല്‍ സ്തുതിപ്പ് എന്നര്‍ഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തില്‍നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്.

Previous Post Next Post