ചേലേരി :- ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി പഠന വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ വച്ച് ജേർണലിസം വിദ്യാർഥികളെ ആദരിച്ചു. സ്നേഹ, അതുല്യ,ഹരിത എന്നിവർക്കുള്ള ഉപഹാരങ്ങൾ ആർഷസംസ്കാര ഭാരതി അദ്ധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു. ചെയർമാൻ പി.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വിനോദ്, ബീന ചേലേരി പ്രസംഗിച്ചു. സാന്ദീപനി പഠന വിദ്യാലയത്തിന്റെ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പഠിതാക്കൾക്ക് കൈ നീട്ടം നൽകി. വിദ്യാർഥികളുടെ കലാപരിപാടിയും അരങ്ങേറി.