ആംബുലൻസ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരണപ്പെട്ടു

 



 

കണ്ണപുരം:-ആംബുലൻസ് കാറിലിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.കണ്ണപുരം പോലീസ് സ്റ്റേഷൻ റോഡിൽ താമസിക്കുന്ന പ്രവാസി ചേലേരി വളപ്പിൽ മനോജ്(45) ആണ് മരണപ്പെട്ടത്. പള്ളിച്ചാലിലെ കോരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സിന്ധു (ചിറക്കൽ കുന്നുംക്കൈ ). മക്കളില്ല. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന മനോജ് സമീപകാലത്താണ് നാട്ടിലെത്തിയത്. ചെറുകുന്ന് അമ്പലം റോഡിലെ ക്ലബ്ബിന് സമീപം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ കാറുമായി പുറത്തേക്കിറങ്ങിയ മനോജ് വീട്ടിൽ നിന്നും പുറത്തേക്ക് കാറുമായി റോഡിലിറങ്ങവെ ആംബുലൻസ് ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി



Previous Post Next Post