മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 2022/23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കുന്ന പ്രവൃത്തികളുടെ സൈറ്റിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങൾ/ ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്വട്ടേഷനുകൾ 25/04/2022 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി രജിസ്ട്രേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റായി പഞ്ചായത്തോഫിസിൽ ലഭ്യമാക്കേണ്ടതാണ്.
2 മണിക്ക് ശേഷം ലഭിക്കുന്ന ക്വട്ടേഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ക്വട്ടേഷനുകൾ 25/04/2022 ഉച്ചക്ക് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ്. ക്വട്ടേഷനുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഭരണസമിതിയിൽ നിക്ഷിപ്തമായിരിക്കും. വിശദ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.