കൊളച്ചേരി :- കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പിഞ്ചു കുട്ടികളുടെ ഭാരം നോക്കുന്ന വേയിംങ് മിഷൻ തുരമ്പെടുത്ത് അപകടകരമായ അവസ്ഥയിൽ.
പോളിയോ അടക്കമുള്ള വാക്സിനേഷൻ നൽകാനായി കുട്ടികളുമായി എത്തുന്നവർ കുട്ടികളുടെ ഭാരം അറിയാനായി ആശ്രയിക്കുന്നത് ഈ തുരുമ്പ് വന്ന ഉപകരണമാണ്.
പഴകി തുരുമ്പെടുത്ത ഈ ഒറ്റ ഉപകരണം മാത്രമെ ഇവിടെ ഉള്ളൂ എന്നതും ഏറെ വിഷമകരമാണ്. ഉപകരണത്തിന് മീതെ വിരിച്ച പേപ്പർ പോലും മാസങ്ങൾ കഴിഞ്ഞിട്ടും മാറ്റിയിട്ടില്ലെന്ന് അവിടെ എത്തിയ ഒരു പിഞ്ചു കുഞ്ഞിൻ്റെ രക്ഷിതാവ് സാക്ഷ്യപ്പെടുത്തുന്നു.
അത് പോലെ തന്നെ അമ്മമാർക്ക് മുലയൂട്ടുന്ന സ്ഥലം തീരെ വൃത്തിയില്ലാത്തതും ഫാൻ പോലും ഇല്ലാത്ത ഇടമാണെന്നും ഇവിടെ വരുന്നവർ പരാതിപ്പെടുന്നു.
കുത്തിവെപ്പ് എടുക്കാൻ വന്ന പല അമ്മമാരും മാറാല പിടിച്ച മുറിയിൽ നിന്ന് വിയർത്തൊലിച്ചാണ് കുട്ടികൾ പാൽ കൊടുക്കന്നത്.
കാറാട്ട് സ്ഥിതി ചെയ്യുന്ന കൊളച്ചേരി PHC യുടെ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് അറുതി വരുത്താൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് PHC യിൽ എത്തുന്നവരുടെ ആവശ്യം.