മയ്യിൽ:-വീട്ടുമുറ്റത്ത്് ഉണക്കാനിട്ട റബ്ബർഷീറ്റുകൾ മോഷ്ടിച്ചതായി പരാതി. ചട്ടുകപ്പാറ കോറലാട്ടെ അഞ്ജലി ഗാർമെന്റ്‌സ് ഉടമ പുത്തൻപറമ്പിൽ സുകുമാരന്റെ വീട്ടുമുറ്റത്തുനിന്നാണ് റബ്ബർഷീറ്റുകൾ മോഷണം പോയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുനിന്ന് ഒരു മൊബൈൽഫോൺ കണ്ടുകിട്ടുകയും ചെയ്തു. മയ്യിൽ പോലീസിൽ പരാതി നൽകി.. അടുത്തകാലത്ത് പ്രദേശത്ത് നിരവധി മോഷണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.