ചിദഗ്നിയുടെ വൈഖരി ഗ്രന്ഥാലയത്തിനു ഗ്രന്ഥങ്ങൾ സമർപ്പിച്ചു

 

നാറാത്ത്: ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ വൈഖരി ഗ്രന്ഥാലയത്തിനു കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ  കണ്ണൂർ ഘടകമായ വേദവാണി ഗ്രന്ഥങ്ങൾ സമർപ്പിച്ചു. ശ്രീ ശങ്കര ജയന്തി ദേശീയ തത്ത്വചിന്താദിനത്തോടനുബന്ധിച്ചു നടന്ന സത്സംഗം സ്വാമി കൈവല്യാനന്ദ സരസ്വതി ഉൽഘാടനം ചെയ്തു.

ചിദഗ്നി ഡയറക്ടർ കെ.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വേദവാണിജില്ലാ അദ്ധ്യക്ഷൻ ഒ .പ്രദീപ് വൈദിക് ഗ്രന്ഥസമർപ്പണം നടത്തി. ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നേടിയ പയ്യന്നൂർ കൃഷ്ണമണി മാരാർ, ആതുര സേവന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഡോ.പി. ഭരതൻ , ഫോക്‌ലോർ അക്കാദമി പുരസ്കാര ജേതാവ് എം വി ബാലകൃഷ്ണപണിക്കർ, 52 ഭരതനാട്യ മുദ്രകൾ അവതരിപ്പിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടിയ നാല് വയസ്സുകാരി വൈദേഹി പാലക്കീൽ എന്നിവരെ ആദരിച്ചു. എം. രാഹുലൻ , കെ.എൻ. അജയൻ പ്രസംഗിച്ചു.

Previous Post Next Post