മയ്യിൽ :- ആറാം വാർഡിലെ ആമ്പിലേരി അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം SSA ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ബിജു അദ്ധ്യക്ഷനായി. പിരിഞ്ഞു പോകുന്ന കുട്ടികൾക്ക് മുൻ പഞ്ചായത്ത് മെമ്പർ പി.പി. സ്നേഹജൻ ഉപഹാരങ്ങൾ നൽകി. വർണ്ണക്കൂട്ട് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റ് സി.ദാമോദരൻ വിതരണം ചെയ്തു.
രാവിലെ നടന്ന ഘോഷയാത്രക്ക് സി.പത്മനാഭൻ, , സി.സി. രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. അങ്കണവാടി ടീച്ചർ കെ.വി. സത്യവതി സ്വാഗതവും ഹെൽപ്പർ രമണി നന്ദിയും പറഞ്ഞു.