വായനാ ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു


മയ്യിൽ:
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയവും, തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയും, മയ്യിൽ എ.എൽ.പി സ്കൂളും ചേർന്നു കുട്ടികളിൽ വായനാശീലം പ്രോൽസാഹിപ്പിക്കുന്ന വായനാ ചങ്ങാത്തം പരിപാടി സി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയതു.

മഹാമാരിക്കാലത്ത് ചോർന്നു പോയ വായനയെ തിരിച്ചുപിടിക്കാനും, കുട്ടികളെ ഗ്രന്ഥാലയങ്ങളിൽ എത്തിക്കാനും ഇത്തരം പരിപാടികളിലൂടെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് സൗത്ത് ബി.ആർ.സി പ്രോജക്ട് കോ.ഓർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സി.കെ രേഷ്മ എന്നിവർ പരിപാടി വിശദീകരിച്ചു.  വായിച്ച പുസ തകങ്ങൾ കുട്ടികൾ സദസ്സിന് മുന്നിൽ പരിചയപ്പെടുത്തി. വായിച്ച പുസതകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങളും, അഭിപ്രായങ്ങളും, മറ്റു സർഗാത്മക പ്രവർത്തനങ്ങളും തുടർ പ്രവർത്തനങ്ങളായി കുട്ടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 നീതുകെ.പി, ബിജി.കെ, നീന എ.പി ,രക്ഷിതാക്കളായ കെ.ഷെയ്ത, വിജയശ്രീ, പി.ദിലീപ് കുമാർഎന്നിവരും സംസാരിച്ചു. കെ.കെ ഭാസ്കരൻ (പ്രസിഡണ്ട്, സി.ആർ.സി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി) സ്വാഗതവും കെ.സജിത(ലൈബ്രേറിയൻ ) നന്ദിയും പറഞ്ഞു.



Previous Post Next Post