എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

 


മയ്യിൽ:- ഇന്ത്യൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. മയ്യിൽ സാറ്റ്കോസ് ഓഡിറ്റോറിയത്തിലെ ധീരജ്  നഗറിലെ സമ്മേളനം രാജ്യസഭ എംപി ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി ഷിജു പതാക ഉയർത്തിയായതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സി പി ഷിജു താൽക്കാലിക അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും കെ അനുശ്രീ 

അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഷിബിൻ കാനായി പ്രവർത്തന റിപ്പോർട്ടും  അവതരിപ്പിച്ചു.  കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ പി അൻവീർ, ആദർശ് എം സജി, കെ പി ഐശ്വര്യ, ടി വി രാജേഷ്, ടി കെ ഗോവിന്ദൻ, എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിച്ചു.  സംഘാടക സമിതി ചെയർമാൻ കെ സി ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു.   സി പി ഷിജു (കൺവീനർ), മുഹമ്മദ് ഫാസിൽ, അഞ്ജലി സന്തോഷ്, കെ കെ ഗിരീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഗ്രൂപ്പ് ചർച്ചക്ക് ശേഷം പൊതുചർച്ച തുടങ്ങി. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Previous Post Next Post