കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ദ്വിദിന അവധികാല ക്യാമ്പ് "വേനൽ കൂടാരം സീസൺ 3" സംഘടിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായ നടന്ന ക്ലാസിൽ വിവിധ ക്ലാസുകളും കലാപരിപാടികളും അരങ്ങേറി.ക്യാമ്പ് ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ് അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ സുരേഷ് ബാബു മാസ്റ്റർ ക്യാമ്പ് വിശദീകരണം നടത്തി.
കുട്ടികൾക്കായി വി വി മോഹനൻ മാസ്റ്റർ, സി വി അനൂപ് ലാൽ, മോഹൻ ജോർജ്ജ്, എം രാജീവൻ, ഡോ.ജിതോയ് പി കെ എന്നിവർ വിവിധ വിഷയത്തിൽ ക്ലാസെടുത്തു.
തുടർന്ന് നടന്ന ക്യാമ്പ് സമാപന ചടങ്ങിൽ വച്ച് LS S വിജയികളെ അനുമോദിച്ചു. അദനമോദന ചടങ്ങ് ഡോ.പി.കെ ജിതോയ് ഉദ്ഘാടനം ചെയ്തു.ഡോ.സിൽന സോമൻ അവാർഡുകൾ വിതരണം ചെയ്തു.
അഡ്വ. ഹരീഷ് കൊളച്ചേരി, സുരേഷ് ബാബു മാസ്റ്റർ, കെ പി മഹീന്ദ്രൻ, സി.ഒ.മോഹനൻ, വി.പി പവിത്രൻ, സുരേഷ് കുമാർ എം പി, സതീശൻ വി പി, ധനേഷ് എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.