കണ്ണാടിപ്പറമ്പ്:നാറാത്ത്ഗ്രാമപഞ്ചായത്ത്കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ആയുർവ്വേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽദേശസേവ യു. പി. സ്കൂളിൽ സംഘടിപ്പിച്ച കുട്ടികൾക്കുള്ള യോഗ പരിശീലനം നാറാത്ത് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ.പ്രസിഡൻറ് എൻ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: റീജ മുഖ്യ പ്രഭാഷണം നടത്തി.യോഗ പരിശീലകയായ എം.ബവിത ക്ലാസ് എടുത്തു. സ്കൂൾ മനേജർ ചിറക്കൽ ശ്രീകുമാർ , എൻ.വി.സുഭദ്ര ടീച്ചർ ,ഇ.ജെ. സുനിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ഹെഡ്മിസ്ട്രസ് എം.വി.ഗീത ടീച്ചർ സ്വാഗതവും എം.റജിന ടീച്ചർ നന്ദിയും പറഞ്ഞു