കണ്ണാടിപ്പറമ്പ്:- കൊറ്റാളി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മേയ് 9 തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിവിധ വിശേഷാൽ പൂജകളോടെ ആഘോഷിക്കുന്നു വൈകുന്നേരം ആറിന് നാഗ സ്ഥാനത്ത് നൂറുംപാലും പൂജയും 7ന് സർപ്പബലി. സർപ്പബലി പ്രാർത്ഥനയായി ചെയ്യാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മിറ്റി ഭാരവാഹികളുമായോ 9074968188 9447229105 എന്നീ നമ്പറിലോ ബന്ധപ്പെടുക