കാട്ടാമ്പള്ളി ഗവ:മാപ്പിള യുപിഎസ് പുതിയ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കാട്ടാമ്പള്ളി:-കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കാട്ടാമ്പള്ളി ഗവൺമെന്റ് മാപ്പിള യു.പി. സ്കൂളിന് അനുവദിച്ച 9 ക്ലാസ്സ് മുറിയുള്ള കിഫ്ബി ഒരു കോടി പദ്ധതിയിൽ ജില്ലാ പഞ്ചായത്ത് - നിർമ്മിച്ച് പുതിയ കെട്ടിടത്തിന്റെ ഓൺലൈൻ ഉദ്ഘാ ടനം 2022 മെയ് 30ന് വൈകുന്നേരം കൃത്യം 3.30ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബഹു. ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ മുഖ്യഭാഷണം നടത്തും, എം.പി.മാർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.എൽ.എ.മാർ തുടങ്ങിയവർ ഓൺലൈൻ ഉദ്ഘാടനത്തിൽ പങ്കെടുക്കും.

വിദ്യാലയത്തിൽ വച്ചു നടക്കുന്ന അനുബന്ധ ചടങ്ങിൽ ബഹു. കണ്ണൂർ എം.പി.  കെ. സുധാകരൻ മുഖ്യ അതിഥിയായി പങ്കെടുക്കും. അഴീക്കോട് എം.എൽ.എ. കെ.വി. സുമേഷ് ശിലാഫലകം അനാച്ഛാ ദനം ചെയ്യും.

Previous Post Next Post