കൊളച്ചേരി:- സൂപ്പർ ബോയ്സ് ആർട്സ് &സ്പോർട്സ് ക്ലബ് പള്ളിപറമ്പ എ.പി സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് പ്രാദേശിക മീഡിയം ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പ് ഉയർത്തി വൈ.ബി.കെ കോൾമൊട്ട. ഫൈനലിൽ അജു ട്രഡേഴ്‌സ് പള്ളിപ്പറമ്പിനോട് ഏറ്റുമുട്ടിയാണ് വൈ.ബി.കെ ജയം നേടിയത്.
ഫൈനലിൽ കൊമ്പുകോർത്ത ഇരു ടീമുകളിൽ ആദ്യ ബാറ്റിങിനിറങ്ങിയ വൈ.ബി.കെ കോൾമൊട്ട 5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ അജു ട്രഡേഴ്‌സ് പള്ളിപ്പറമ്പ പ്രസ്തുത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 69 റൺസിൽ ഒതുങ്ങുകയായിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി അനീസ് കണ്ണാടിപ്പറമ്പ, മാൻ ഓഫ് ദി സീരീസ്& ബെസ്റ്റ് ബാറ്റ്സ്മാൻ ആയി റാഷിദ് കമ്പിൽ, ബെസ്റ്റ് ബൗളറായി സിനാൻ ടി.വി എന്നിവരെ തെരഞ്ഞെടുത്തു.
ഇന്നു ആലുംകുണ്ട് ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ കൊളച്ചേരി, നാറാത്ത്, മയ്യിൽ കുറ്റ്യാട്ടൂർ എന്നീ നാല് പഞ്ചായത്തുകളിൽ ഉൾപ്പെട്ട എൺപത്തോളം താരങ്ങളാണ് എട്ടു ടീമുകളിലായി അണിനിരന്നത്. സമ്മാനദാനം ഫർഹ മാനേജിങ് ഡയറക്ടർ യൂസുഫ് നിർവ്വഹിച്ചു.