കുറ്റ്യാട്ടൂർ:കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവപ്പെട്ടവർക്ക് ഉപജീവനമാർഗ്ഗമായി നൽകുന്ന തയ്യൽ മെഷീൻ, ആട്, കോഴിക്കൂട് എന്നിവയുടെ വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരി നിർവഹിച്ചു.മുസ്തഫ തണ്ടപ്പുറം സ്വാഗതം ആശംസിച്ചു.പി. കെ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.കെ കെ അബ്ദുൾ റഹ്മാൻ മാസ്റ്റർ, എ അബ്ദുൾ ഖാദർ മൗലവി,കെ കെ എം ബഷീർ മാസ്റ്റർ,അശ്രഫ് ഫൈസി പഴശ്ശി,ശിഹാബ് തണ്ടപ്പുറം, പി കെ ബഷീർ,അനസ് പാറാൽ,മുനീബ് പാറാൽ, അയൂബ് ദാരിമി, എറമുള്ളൻ പഴശ്ശി,മൂസാൻ പഴശ്ശി സംസാരിച്ചു.എ എ ഖാദർ ചെറുവത്തല നന്ദി പറഞ്ഞു.