KPCC പ്രസിഡണ്ടിനെതിരെ പോലീസ് നടപടി; കമ്പിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :- KPCC പ്രസിഡൻ്റ് കെ.സുധാകരൻ എം.പിക്കെതിരെ പിണറായി വിജയനെതിരെ പ്രസംഗിച്ചു എന്നതിൻ്റെ പേരിൽ കേസ് എടുത്ത CPM പോലീസിൻ്റെ നയത്തിനെതിരെ  കമ്പിൽ ടൗണിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 

പ്രകടനത്തിന് ബാലസുബ്രഹ്മണ്യൻ, എൻ.വി. പ്രേമാനന്ദൻ , എം. അനന്തൻ മാസ്റ്റർ, KP. മുസ്തഫ, Kk P ഫൈസൽ . സുനീതാ അബൂബക്കർ, ഗ്രാംപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജിമ , ടി.കൃഷ്ണൻ, ഇർഷാദ് എടക്കൈ, ശ്രീജേഷ് കൊളച്ചേരി , സൗമ്യ, രേഷ്മ ചന്ദന , ധന്യ, കെ. ഭാസ്കരൻ, തുടങ്ങിയവർ നേതൃത്വം നൽകി. 

കമ്പിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു .ദളിത് കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മണ്ഡലം പ്രസിഡണ്ട്മാരായ എൻ.വി. പ്രേമാനന്ദൻ , കെ.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു .സി.കെ. സിദ്ധീഖ് നന്ദി പറഞ്ഞു.


Previous Post Next Post