കമ്പിൽ :- ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പത് അടിയോളം ഉയരമുള്ള തെങ്ങിൻ മുകളിൽ നിന്നിറങ്ങാൻ വയ്യാതായ സഹപ്രവർത്തകനെ സ്വന്തം ജീവൻ തൃണവത്കരിച്ച് രണ്ട് മണിക്കൂറോളം നെഞ്ചോട് ചേർത്ത് താങ്ങിനിർത്തി ജീവൻ രക്ഷിച്ച സഹപാഠിയും പ്രിയ കൂട്ടുകാരനുമായ ചന്ദ്രൻ പി.വിക്ക് സഹപാഠികളുടെ കൂട്ടായ്മയായ KMHS- 92 മധുരിക്കും ഓർമ്മകൾ കൂട്ടായ്മ ആദരിച്ചു.
ആദരവായ് സ്നേഹോപകാരവും, പൊന്നാടയും അണിയിച്ചു. മധുരം പങ്കിടാനായ് കേക്ക്മുറിച്ചു.
ചന്ദ്രനെ ആദരിക്കാനായ് ചീഫ് സുമേഷ്, സമജ്, സുമിത്രൻ ,ആനന്ദ് (പ്രസിഡൻ്റ്), അനിൽ (സെക്രട്ടറി), ഗിരീഷ്, ധനേഷ്, രാജേഷ് പി പി, ദിനേശൻ, ലത്തീഫ്, സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചന്ദ്രൻ്റെ പ്രവർത്തിയുടെ ഗുണഫലം ഒരു കുടുംബത്തിലുണ്ടാക്കുന്ന ആകുലവ്യാകുലതെയെ കുറിച്ച് മനീഷ് സാരംഗി സംസാരിച്ചു. തുടർന്ന് ചന്ദ്രനെ സമജ് പൊന്നാടയണിയിച്ചു. പ്രസിഡൻ്റിൻ്റെയും, സെക്രട്രിയുടെയും നേതൃത്വത്തിൽ ചന്ദ്രന് സ്നേഹാദരം കൈമാറി.