മൈത്രി ടയേഴ്സിൻ്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു


മയ്യിൽ :-
മൈത്രി ടയേഴ്സ് & വീൽ അലൈൻമെൻറിൻ്റെ ചെക്യാട്ടുകാവിൽ ആരംച്ച പുതിയ ശാഖയുടെ ഉദ്ഘാടനം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ബിജു, രവി മാണിക്കോത്ത്, TWAK സംസ്ഥാന സെക്രട്ടറി കെ ആർ സുരേഷ്, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി പി എം സുഗതൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.


Previous Post Next Post