വ്യാപാരി മിത്ര പദ്ധതി വിശദീകരണവും യൂണിറ്റ് കൺവെൻഷനും നടത്തി

 


കമ്പിൽ :- വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏറിയ , കമ്പിൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി മിത്ര പദ്ധതി വിശദീകരണവും കമ്പിൽ യൂനിറ്റ് ഓഫീസ് ഹാളിൽ വച്ച് നടന്നു. സമിതി ജില്ലാ കമ്മറ്റി അംഗവും ഏറിയ സെക്രട്ടറിയുമായ പി.പി ബാലകൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് വ്യാപാരി മിത്ര പദ്ധതി വിശദീകരിച്ചു. ജില്ലാ കമ്മറ്റി അംഗവും ഏറിയ വൈസ് പ്രസിഡന്റുമായ P ഉല്ലാസൻ വ്യാപാരി മിത്ര അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

 A സഹജൻ അദ്യക്ഷത വഹിച്ച പരിപാടിയിൽ ഏറിയ കമ്മറ്റി അംഗങ്ങളായ P V ശശിധരൻ , P ജഗനാഥൻ , ഷിനോയ് P എന്നിവർ സംസാരിച്ചു. തുടർന്ന് യൂനിറ്റ് കമ്മറ്റി പുനസംഘടിപ്പിച്ചു. സെക്രട്ടറിയായി സഹജൻ A, പ്രസിഡന്റായി ബാബുരാജ് മുത്ത് മണി. എന്നിവരെ തെരഞ്ഞെടുത്തു.പി.ഗണേശൻ സ്വാഗതവും AP നാരായണൻ നന്ദി പറഞ്ഞു.

തുടർന്ന് വ്യാപാരി മിത്ര റജിസ്ടേഷൻ കേമ്പ് നടന്നു.






Previous Post Next Post