രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമണം; കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :-
രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് എസ് എഫ് ഐ ക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. 

പ്രതിഷേധ പ്രകടനത്തിന് കെ. ബാലസുബ്രഹമണ്യൻ സി.കെ. സിദ്ധീഖ്, കെ.പി.മുസ്തഫ കെ വത്സൻ, എം.ടി. അനീഷ് പി.ബിന്ദു, സുനീത അബൂബക്കർ , ടി കൃഷ്ണൻ , കെ.പി.അബ്ദുൾ ശുക്കൂർ , മുഹമ്മദ് അശ്രഫ് ,പി.കെ. പി ഫൈസൽ, ടിന്റു സുനിൽ ,കെ.അച്ചുതൻ , തുടങ്ങിയവർ നേതൃത്വം നൽകി .

തുടർന്ന് നടന്ന പൊതുയോഗം ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ ഉൽഘാടനം ചെയ്തു.

സി.ശ്രീധരൻ മാസ്റ്റർ പി.കെ.പി ഫൈസൽ, സുനീതാ അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി. അനീഷ് സ്വാഗതവും പി.പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post