കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സ്നേഹതീരം ബഡ്സ് സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി റെജി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ ടീച്ചർ ജെസി ഫ്രാൻസിസ് സ്വാഗതവും PTA പ്രസിഡന്റ് സി.കെ പുഷ്പജ അദ്ധ്യക്ഷ സ്ഥാനവും വഹിച്ചു. സെക്രട്ടറി കെ പ്രകാശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു മുകുന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത , മെമ്പർന്മാരായ ഷീബ പി, യൂസഫ് പാലക്കൽ, കുടുംബശ്രീ CDS ചെയർപേഴ്സൺ ബിന്ദു സി, അസിസ്റ്റന്റ് സെക്രട്ടറി സി.എച്ച് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.