പഠനോപകരണങ്ങൾ നൽകി

 

കമ്പിൽ:-സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം, വായന ശാല ഗ്രന്ഥാലയം കമ്പിൽ എഎൽപി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.ഗ്രാമപഞ്ചായത്ത് മെമ്പർ എൽ. നിസാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയനിൽ നിന്ന് സ്കൂൾ പ്രധാനധ്യാപിക കെ. സ്മിത പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.പി ടി രമേശൻ അധ്യക്ഷത വഹിച്ചു.

മാനേജർ ടി പി ദുർഗാദേവി, SSG കൺവീനർ ശ്രീധരൻ സംഘമിത്ര, മദേർസ് ഫോറം പ്രസിഡന്റ് കെ ലിജ എന്നിവർ പ്രസംഗിച്ചു. ഹെഡ് മിസ്ട്രസ് കെ.സ്മിത സ്വാഗതവും അനിൽശ്രി നന്ദിയും പറഞ്ഞു.

Previous Post Next Post