ലഹരി വിരുദ്ധ സന്ദേശവുമായി ആകാശ് നമ്പ്യാരുടെ മയ്യിൽ നിന്നും കണ്ണൂരിലേക്കുള്ള ഓട്ടത്തിന് തുടക്കമായി


മയ്യിൽ :- വിമുക്തി മിഷൻ, കേരള സർക്കാർ എക്സൈസ് വകുപ്പ് കണ്ണൂർ ജില്ലാ പഞ്ചായത്ത്, മയ്യിൽ ഗ്രാമപഞ്ചായത്ത് പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിലിൻ്റെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് പവർ ക്രിക്കറ്റ് ക്ലബ്ബ് താരം ആകാശ് നമ്പ്യാർ മാണിക്കോത്ത് യുവാക്കൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി മയ്യിൽ ടൗണിൽ നിന്നും കണ്ണൂർ ടൗൺ വരെയും അവിടെ നിന്ന് മയ്യിൽ വരെയും ഓട്ടത്തിന് തുടക്കമായി.

രാവിലെ  മയ്യിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്നയുടെ അധ്യക്ഷതയിൽ അസി.എക്സൈസ് കമ്മീഷണർ ശ്രീ ടി രാഗേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

തുടർന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡൻ്റ് എം സജിമ, ബാലസുബ്രഹ്മണ്യം, പി വി വത്സൻ മാസ്റ്റർ, അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു.

നാറാത്ത് നടന്ന സ്വീകരണ ചടങ്ങിന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ നേതൃത്വം നൽകി.

കണ്ണൂരിൽ എത്തി ചേരുന്ന സംഘത്തെ ജില്ലാ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. പി പി ദിവ്യ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ആകാശത്തിൻ്റെ നടത്തത്തിനൊപ്പം എക്സൈസ്, പവർ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും അനുഗമിക്കുന്നുണ്ട്. വൈകിട്ട് മൂന്ന് മണിക്ക് മയ്യിൽ മയ്യിൽ നടക്കുന്ന സമാപന ചടങ്ങ് മയ്യിൽ പോലീസ് സ്റ്റേഷൻ CI ടി പി സുമേഷ് ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്ന അധ്യക്ഷത വഹിക്കും.


 അബുദാബിയിൽ നിന്നും ദുബായിലേക്ക് മണലാരിണ്വത്തിലൂടെ 27 മണിക്കൂർകൊണ്ട് 118 കി.മീ. നഗ്നപാദനായി ഓടിയും, റോതാംഗ് പാസ്സ്, ഗുറൈസാലി LOC, ശ്രീനഗർ, മണാലി-ലഡാക്ക്, കാശ്മീർ മൈനസ് ഡിഗ്രിയിൽ നഗ്നപാദനായി ഓടിക്കൊണ്ടും വിസ്മയം തീർത്ത താരമാണ് ആകാശ് നമ്പ്യാർ ആകാശ് നമ്പ്യാർ മാണിക്കോത്ത്.


Previous Post Next Post