മയ്യിൽ:- പ്രധാന മന്ത്രി നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ആദരിക്കൽ ചടങ്ങിൽ കുറ്റ്യാട്ടൂർ ശ്രീ കൂറുമ്പക്കാവ് സ്ഥാനികനായ ആയത്താർ മനീഷ് കതൃക്കോട്ടിനെ മയ്യിൽ മണ്ഡലം കമ്മറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡൻ്റ് പൊന്നാടയും താമരയും നൽകി ആദരിച്ചു .മണ്ഡലം ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് മയ്യിൽ പഞ്ചായത്ത് കമ്മറ്റി ജനറൽ' സിക്രട്ടറി ആർ പി ദിനേശൻ എന്നിവർ പങ്കെടുത്തു .കൂർമ്പക്കാവ് ആരൂഢസ്ഥാനമായ കുറ്റ്യാട്ടൂരിലെ കതൃക്കോട്ട് ദേവസ്ഥാനത്ത് വെച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്