ചേലേരി:-കൊളച്ചേരി പഞ്ചായത്ത് പതിമുന്നാം വാർഡ് ചേലേരി സെൻട്രലിൽ പി എച്ച് സിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ടി എം കുഞ്ഞികൃഷ്ണൻ നമ്പീശനെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽ മജീദ് പൊന്നാടയണിയിച്ച് ആദരിച്ചു.
പതിമൂന്നാം വാർഡ് മെമ്പർ ഗീത വി വി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽസലാം. ആരോഗ്യ,വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാലസുബ്രഹ്മണ്യൻ. ക്ഷേമ കാര്യ ചെയർപേഴ്സൺ അസ്മ എന്നിവർ പങ്കെടുത്തു