പെരുമാച്ചേരി :- പെരുമാച്ചേരി എ യു പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ ശ്രീ എം വി ജനാർദ്ദനൻമാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ ലൈബ്രറി പുസ്തക പ്രദർശനം "വായനമധുരം " പരിപാടി നവകേരള വായനശാല ചെറുപഴശ്ശി സെക്രട്ടറി ശ്രീ പി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു.
കവിതകളും, കഥകളും, പുസ്തക പരിചയവും അടങ്ങിയ ക്ലാസ്സുകൾ കുട്ടികൾക്ക് നവ്യാനുഭവമായി. വായനവാരവുമായി ബന്ധപ്പെട്ടു കുട്ടികൾ തയ്യാറാക്കിയ വിവിധ സൃഷ്ടികളുടെ പ്രകാശനവും നടന്നു.മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി കെ പ്രീത അധ്യക്ഷതവഹിച്ചു. ആശംസ നേർന്നു കൊണ്ട് പിടിഎ പ്രസിഡന്റ് വി കെ ഉണ്ണികൃഷ്ണൻ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ പി സുകുമാരൻ, എസ് എസ് ജി അംഗം ശ്രീ സി കെ പുരുഷോത്തമൻ, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി എ കെ ഷീജ, SRG കൺവീനർ ശ്രീമതി പി വി റീത്ത, ശ്രീമതി എൻ പ്രജിന എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ എംസി കൃഷ്ണകുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി കെ ഷിജിന നന്ദിയും പറഞ്ഞു.