ബാലാവകാശ കമ്മീഷൻ കേസെടുത്തു

 

കണ്ണൂർ:-പാചകക്കാരൻ മോശമായി പെരുമാറിയെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂതപ്പാറ പ്രീമെട്രിക് ഹോസ്റ്റൽ ബാലാവകാശ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. കെവി മനോജ് കുമാർ സന്ദർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ പരാതിക്കാരിൽ നിന്നും വിവരങ്ങളാരാഞ്ഞു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിലെ താമസക്കാരായ മറ്റുകുട്ടികളുടെ മൊഴി കൂടി രേഖപ്പെടുത്താൻ പട്ടികജാതി വികസന ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോസ്റ്റലിലെ പാചകക്കാരനായ അഞ്ചരക്കണ്ടി സ്വദേശി വിജിത്തിനെ പോലീസ് അറസറ്റ് ചെയ്തിരുന്നു. കുട്ടികൾക്ക് പ്രയാസമുണ്ടാകാൻ പാടില്ലെന്നും സപ്പോർട്ടിങ് സ്റ്റാഫിന്റെ തുണ കുട്ടികൾക്കുണ്ടാകണമെന്നും കമ്മീഷൻ പറഞ്ഞു.

Previous Post Next Post