കണ്ണാടിപ്പറമ്പ്: ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പുതിയ രജിസ്ട്രാറായി നിയമിതരായ ഡോക്ടർ റഫീഖലി ഹുദവിയെ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റി അനുമോദിച്ചു. ദാറുൽ ഹുദാ സാധ്യമാക്കിയ സാമൂഹിക നവോത്ഥാനത്തിൻ്റെ ഗുണഫലങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സമൂഹങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഈയൊരു എഡുക്കേഷൻ മൂവ് മെൻറിന് സമൂഹനൻ മ ഉദ്ദേശിക്കുന്ന എല്ലാവരും സഹകരിക്കണമെന്നും ഡോക്ടർ റഫീഖ ലിഹുദവി അഭ്യർഥിച്ചു.ആസിഫ് ബാഖവി പ്രാർഥന നടത്തി.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ രജിസ്ട്രാറെ ആദരിച്ചു. സ്വലാഹുദ്ദീൻ ഹുദവി, ,ഈസ പള്ളിപ്പറമ്പ് ,ഉമർ, എം.വി ഹുസൈൻ, ആലി കുഞ്ഞി, റസാഖ് ഹാജി, സത്താർ ഹാജി സംബന്ധിച്ചു. അനസ് ഹുദവി സ്വാഗതവും ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു