കൊളച്ചേരി: - ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വായനാവാരം സമാപനവും നടന്നു. കുട്ടികളുടെ പാട്ടുകാരൻ കെ.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാട്ടുകളും കളിയും സർഗാത്മക രചനയും നിർമ്മാണവുമായി രണ്ട് മണിക്കൂർ നീണ്ട മാഷിൻ്റെ ഉദ്ഘാടന ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി.
തുടർന്ന് നടന്ന 'വർണമഴ' എന്ന പരിപാടിയിൽ പൂർവ വിദ്യാർഥിയും ചിത്രകാരനുമായ അഭിജിത്ത് ചിത്രം വരച്ചു. വായനാവാരത്തിൻ്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ എസ്.എസ്.ജി ചെയർമാൻ പി പി.കുഞ്ഞിരാമൻ വിതരണം ചെയ്തു.
വി.വി. രേഷ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.കെ.വി.ശങ്കരൻ, വി. രേഖ, ടി.മുഹമ്മദ് അഷ്റഫ്, നമിത പ്രദോഷ്, സ്കൂൾ ലീഡർ നിപുണ എന്നിവർ ആശംസാ പ്രസംഗം നടത്തി. വിദ്യാരംഗം പ്രസിഡൻ്റ് അനവദ്യ.ടി.വി സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.