മയ്യിൽ:-ലോകമെമ്പാടും പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ കയരളം നോർത്ത് എ.എൽ.പി. സ്‌കൂളിലെ കുട്ടികൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് വൃക്ഷതൈകൾ സമ്മാനിച്ച് ജൂൺ അഞ്ചിനെ വരവേറ്റു. സുഹൃത്തുക്കൾ സമ്മാനിച്ച വൃക്ഷതൈകൾ അവർ വീട്ടുവളപ്പിൽ നട്ടുവളർത്തും. സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം റിട്ട. കൃഷി ഓഫീസർ പി.പി. മുകുന്ദൻ വൃക്ഷതൈ നട്ട് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം. ഗീത ടീച്ചർ അധ്യക്ഷയായി. എ.ഒ. ജീജ ടീച്ചർ, എം.പി. നവ്യ ടീച്ചർ, കെ.പി. ഷഹീമ ടീച്ചർ എന്നിവർ സംസാരിച്ചു. വി.സി. മുജീബ് മാസ്റ്റർ സ്വാഗതവും കെ. വൈശാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് പോസ്റ്റർ പ്രദർശനം നടന്നു. ക്വിസ് മത്സരത്തിൽ പി. ദേവർശ് ഒന്നാം സ്ഥാനവും പി. അനുരഞ്ജ് കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.