കുറ്റ്യാട്ടൂർ :- RSS ഗൂഢാലോചനയ്ക്ക് മുന്നിൽ കീഴടങ്ങില്ല,മതനിരപേക്ഷ സർക്കാറിനെ അട്ടിമറിക്കാൻ അനുവദിക്കില്ല,കോൺഗ്രസ്സ് BJP ലീഗ് കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ്മുക്ക് കേന്ദ്രീകരിച്ച് കട്ടോളിയിലേക്ക് പ്രകടനം സംഘടിപ്പിച്ചു.
തുടർന്ന് കട്ടോളിയിൽ നടന്ന പൊതുയോഗത്തിൽ CPI(M) മുൻ ഏറിയ കമ്മറ്റി അംഗവും വേശാല LC മെമ്പറുമായ കെ.നാണു ഉൽഘാടനം ചെയതു.കെ.ഗണേശൻ സംസാരിച്ചു. എ. കൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.