സംഘമിത്രയുടെ അനുമോദന ചടങ്ങ് ജൂലൈ 24 ന്

 


കമ്പിൽ:-ഇക്കഴിഞ്ഞ SSLC , PLUS 2 പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ കൊളച്ചേരി പഞ്ചായത്തിലെ വിദ്യാർഥികൾക്ക് സംഘമിത്ര വായനശാലയും , സാംസ്കാരിക കേന്ദവും സംയുക്തമായി സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങ് ജൂലൈ 24 ഞായറാഴ്ച വൈകു: 3.30 ന് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും.

എൻ. സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്യും.ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് ജോ: സെക്രട്ടറി ഇ.കെ അജിത്ത് മാസ്റ്റർ , സഖാവ് അറാക്കൽ ഫെയിം പുഷ്പജൻ മാസ്റ്റർ പാപ്പിനിശേരി ,  CPM ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ, പുകസ മയ്യിൽ മേഖല സിക്രട്ടറി വിനോദ് കെ നമ്പ്രം എന്നിവർ സംസാരിക്കും.

Previous Post Next Post